Friday, August 19, 2011

The Anointed

അഭിഷിക്തന്‍
അന്ധകാരത്തില്‍ കഴിയും മനുഷ്യന്നായി
അനന്ത പ്രകാശമുദിച്ചു മന്നിതില്‍
ബെതലഹേമില്‍ പിറന്നു ശിശുവായി
നസ്രത്തില്‍ വളര്‍ന്നു യുവാവായി
ഗലീലിയിലെങ്ങും നടന്നുനടന്നവന്‍
അറിയിച്ചു ദൈവരാജ്യ സുവിശേഷം.
കര്‍ത്താവിന്നാത്മാവെന്റെ മേലുണ്ട്
അഭിഷേകം ചെയ്തവനെന്നെയയച്ചു .
പീഡിതര്‍ക്ക് സദ്വാര്‍ത്തയറിയിക്കാന്‍
ഹൃദയം തകര്‍ന്നവര്‍ക്കാശ്വാസമാകാന്‍
ബന്ധിതര്‍ക്കേവര്‍ക്കും മോചനമേകാന്‍
അന്ധര്‍ക്കേവര്‍ക്കും കാഴ്ച നല്‍കാന്‍
മനുഷ്യ രക്ഷക്കായി സ്രഷ്ടാവ് നല്‍കുന്ന
കൃപായുഗത്തിന്‍ സന്ദേശമേകാന്‍ !"
കേഴുന്ന മര്‍ത്യാ ,കേഴുന്നതെന്തിന് ?
ഉഴലുന്ന മര്‍ത്യാ, ഉഴലുന്നതെന്തിന്?
പശ്ചാത്തപിക്കുക,പാപം വെടിയുക ,
രക്ഷയിന്‍ പാതയാം യേശുവില്‍ ചരിക്ക നീ!

-Silvester Ezhumala

No comments:

Post a Comment