Monday, December 19, 2011

Mullaperiyar

മുല്ലപ്പെരിയാറണക്കെട്ട്
മുല്ലപ്പെരിയാറണക്കെട്ടെന്നു കേട്ടാല്‍
മുറ്റും വിറയ്ക്കുന്നു മലയാളിമക്കള്‍
മുച്ചൂടും മുടിച്ചെത്തും മഹാപ്രവാഹം
മുന്നില്‍ക്കണ്ടു മുട്ടു കൂട്ടിയിടിക്കുന്നു !
അണിചേരുന്നു ജനമൈക്യമോടെ                         
അശേഷമില്ല ഭേദചിന്ത നാട്ടിലെങ്ങും!
അണക്കെട്ടു പൊട്ടിയാലാത്മാവു പോകും    
ആത്മാവുപോയാല്‍ പോകും സമസ്തവും!
'നേടി നീ ലോകം മുഴുവനുമെങ്കിലും
നിന്നാത്മാവുപോയാല്‍ ഫലമില്ല തെല്ലും'
ആത്മീയമായി യേശു പറഞ്ഞ സത്യം
അറിയാനിപ്പോളാത്മ നേത്രം തുറക്കട്ടെ!
 - എസ്‌.എഴുമല