Friday, April 13, 2012

Earth quake  11-4-2012

ഭൂമികുലുങ്ങി 

ഭൂമി കുലുങ്ങി , രാജ്യങ്ങള്‍ നടുങ്ങി
ഭൂമിതന്നവസ്ഥ പിന്നെയും തെളിഞ്ഞു!
ഭൂമി കുലുങ്ങിയാലെല്ലാം കുലുങ്ങും
ഭൂനിക്ഷേപങ്ങളൊക്കെയും കുലുങ്ങും!
ഭൂമിവെട്ടിപ്പിടിച്ചു മുന്നേറുന്നവര്‍
ഭൂമിയില്‍ നിക്ഷേപംകൂട്ടി വയ്ക്കുന്നവര്‍
ഭൂമിയില്‍ ശാശ്വതമില്ലെന്നോര്‍ക്കുവാന്‍
ഭൂമിയെ കുലുക്കുന്നിടക്കിടെയീശ്വരന്‍!

- എസ്‌.എഴുമല