Friday, February 24, 2012

ഉത്ഥാനം

ഇരുളിന്റെ ശകതികള്‍ നൃത്തമാടി
ഇനിവരില്ലെന്നവരാര്‍ത്തു പാടി .
നസ്രായനേശു മരിച്ചുപോയി
നാടിന്റെ  ശല്ല്യമൊഴിഞ്ഞു പോയി!                                 
കുന്തം പിടിച്ചവര്‍ കല്ലറക്കല്‍
കുന്തംപോല്‍ രാപകല്‍ കാവല്‍ നിന്നു.
കല്ലറക്കല്ലു മെല്ലെയുരുണ്ടു നീങ്ങി
ഉത്ഥിതനേശു പുറത്തു വന്നു!
കണ്ടില്ലപ്പൊഴും കുന്തം പിടിച്ചവര്‍
കുന്തംപോല്‍ പിന്നെയും കാവല്‍ നിന്നു!
മരണത്തിന്നാകുമോ പിടിച്ചു വയ്ക്കാന്‍
മരണാധികാരിതന്‍ കല്പന ധിക്കരിക്കാന്‍ ?
മരണത്തെ ജയിച്ചുയിര്‍ത്തെഴുന്നേറ്റ
മാനവരക്ഷകാ കൈതൊഴുന്നേന്‍ !
                                   - S.E     {2012}