Monday, May 30, 2011

Soul is more precious

"ലോകം മുഴുവന്‍ നീ നേടിയാലും 
ആത്മാവു നഷ്ടമാകിലെന്തു ഫലം? "
ചോദിക്കുന്നതീ മനുഷ്യനല്ല 
ജീവിത നായകനേശുതന്നെ !
ആത്മാവിനെ വിട്ടു നീ ഭൂമിയില്‍ 
നേടുന്നതെന്തും വ്യര്‍ത്ഥമാണോര്‍ക്ക നീ 
ഏറ്റം വിലയേറുമാത്മാവിനെ പ്രതി 
ജീവിതം നയിക്കുന്നവനാണു ബുദ്ധിമാന്‍!

At the feet of Jesus


 ജീവിത ക്ലേശങ്ങളസഹ്യ മാകുമ്പോള്‍ 

യേശുവിന്‍ പാദെയിരിക്ക നീ സോദരാ, 
ഭാരം ചുമക്കുന്നോര്‍ക്കത്താണിയാണവന്‍ 
കേണു കരയുന്നോര്‍ക്കാശ്വാസമാണവന്‍ 
സഹനത്തിലൂടുല്ക്കര്‍ഷം പ്രാപിക്കുവാന്‍ 
പഠിപ്പിക്കുമാത്മ ഗുരുവുമത്രേ യവന്‍!

Saturday, May 14, 2011

ദര്‍ശന നഷ്ടം!

ദൈവത്തിന്റെ പ്രവാചകനായ ബാലാമിനെ ഇസ്രായേലിനെ ശപിക്കുവാന്‍ ബാലാക്ക് രാജാവ് പ്രലോഭിപ്പിക്കുന്നു .ബാലാം പ്രലോഭനത്തിനു വഴങ്ങി 
ഇസ്രായേലിനെ ശപിക്കുവാന്‍ പുറപ്പെടുന്നു. ദൈവം അവന്റെ കഴുതയെ ഉപയോഗിച്ച് അതിനെ തടുക്കുന്നു. ബൈബിളില്‍ സംഖ്യാ പുസ്തകത്തിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത് :

ബാലാക്കു രാജാവിന്‍  പ്രലോഭനത്തില്‍ കുടുങ്ങി
 ബാലാം പ്രവാചകാ നീ പുറപ്പെട്ടതെന്തിനു?
ദൈവത്തിന്‍ ജനമാമിസ്രായേലിനെ 
 ദൈവം പറയാതെ ശപിക്കുവാനാകുമോ?
 ദൈവത്തിന്‍ ഹിതം മാറ്റിവയ്ക്കാന്‍
 ദൈവത്തിന്‍ പ്രവാചകാ നീ തുനിഞ്ഞതെന്ത്‌?
ബാലാക്കുരാജാവിന്നിഷ്ടം നിറവേറ്റാന്‍ 
അതിനോ നിന്നെ നിയോഗിച്ചു ദൈവം?
 പണവും പ്രതാപവും കണ്ടു നീ മോഹിച്ചു 
കഴുത്തപ്പുറത്തേറി പുറപ്പെടുന്നുവോ നീ? 
 നിന്നെ തടുക്കുവാന്‍ ദൈവത്തിന്‍ കരം 
നിയോഗിക്കുന്നിതാ നിന്നുടെ കഴുതയെത്താന്‍!
 ദര്‍ശനം  നഷ്ടപ്പെട്ടതാം നിന്നെ നയിക്കുവാന്‍
 നല്‍കുന്നു ദൈവം കഴുതക്കു ദര്‍ശനം! 
ലോകമോഹങ്ങളില്‍ പ്പെട്ടുകെട്ടതാം 
ദര്‍ശനം കിട്ടുവാന്‍ വീഴുക ദൈവപാദങ്ങളില്‍!
എസ്. എഴുമല