Monday, June 20, 2011

Money Chain { Based on News paper Reports in June,2011}

മണിച്ചെയിന്‍
ചേര്‍ക്കുന്നൊരാള്‍ കണ്ണിയായ് മറ്റൊരാളെ
അവനും ചേര്‍ക്കുന്നു തനിക്കു കീഴിലൊരാളെ
കണ്ണികള്‍ നീളുമ്പോള്‍ ചേര്‍ത്തവര്‍ക്കു പണം
കമ്മീഷനായ് തുടരെ തുടരെ  ലഭിക്കുന്നു .
ചേര്‍ക്കാനാവാത്തവന്നോ,നഷ്ടമാകുന്നു,
ചേര്‍ത്തപ്പോള്‍ താന്‍ കൊടുത്തതെല്ലാം.
വശീകരിച്ചു പിടിക്കുവാന്‍ മിടുക്കരായവര്‍
കമ്മീഷന്‍ വാങ്ങി തടിച്ചു കൊഴുക്കുന്നു .
 കമ്മീഷന്‍ കഴിച്ചുള്ള കോടാനുകോടിപ്പണം
കമ്പനി വാങ്ങി സുഖിച്ചു പുളയ്ക്കുന്നു!
പണാര്‍ത്തിവിട്ടു  നേരില്‍ ചരിച്ചാല്‍
മണിച്ചെയിനില്‍ കുടുങ്ങി ചാകാതിരിക്കാം
അധാര്‍മ്മികമീയീടപാടുകളെല്ലാം
മനുഷ്യരെ കുടുക്കും കെണികളല്ലോ!

No comments:

Post a Comment