Wednesday, December 8, 2010

Poems - HLM Centre, Kaloor, Kochi

മിഥ്യതയ്ക്കപ്പുറം

എല്ലാത്തിനും മുമ്പുണ്ടായതോ ശൂന്യത
ശൂന്യതയുണ്ടായാല്‍ ഭ്രമിക്കേണ്ട മിത്രമേ
എല്ലാമുളവാക്കാന്‍ കഴിവുള്ളോരീശ്വരന്‍
വിളിച്ചാല്‍ കേള്‍ക്കുമരികത്തുണ്ടോര്‍ക്ക നീ!
താനേ തിരിയുന്നതെന്തിനീ ഭൂഗോളം
അത് സൂര്യനെ ചുറ്റുന്നതുമെന്തിനെന്നോര്‍ക്ക നീ
.എല്ലാത്തിനും പിന്നിലുള്ള താമുദ്ദേശ്യം
നല്ലപോല്‍ ചിന്തിച്ചറിയുക മിത്രമേ .
ഇന്ദ്രിയങ്ങള്‍ക്കപ്പുറം ദൃശ്യതകള്‍ക്കപ്പുറം
മിഥ്യയാം കാഴ്ചകള്‍ ക്കപ്പുറത്തപ്പുറം
സത്യമാം നിത്യമാം സ്വര്‍ഗീയ കാഴ്ചകള്‍
കാണുവാന്‍ ആത്മാവിന്‍ കണ്ണ് തുറക്കണം.
.കണ്ണ് തുറക്കുവാന്‍ വന്നതാമീശ്വരന്‍
സത്യവെളിച്ചമാം ക്രിസ്തു മഹേശ്വരന്‍.
വിളിക്ക നീ മിത്രമേ ഉച്ചത്തിലുച്ചത്തില്‍
നാഥാ കനിയണെ എന്‍ കണ്ണ് തുറക്കണേ !
കാരുണ്യവാന്‍ നിന്‍ വിളി കേട്ട് മറുപടി
കാഴ്ചയാല്‍ നല്‍കും നിശ്ച്ചയം മിത്രമേ !
.ആത്മാവിന്‍ കണ്ണ് തുറന്നു നീ നോക്കുമ്പോള്‍
കാണും നീ ദൈവത്തെ നിന്നിലും എന്നിലും !
എത്ര മനോഹരം ആനന്ദ ദായകം
സ്വര്‍ഗ്ഗസ്ഥ താതന്റെ മക്കളായി ത്തീരുമ്പോള്‍ !
ഭൌതികയപ്പത്തിന്നപ്പുറം ജീവന്റെ -
യപ്പം ഭുജിച്ചുള്ള ക്രിസ്തീയജീവിതം !

No comments:

Post a Comment