Monday, December 13, 2010

havvayutekarachil

ഹവ്വയുടെ കരച്ചില്‍

ഹവ്വകരയുന്നിടനെഞ്ചുപൊട്ടി താന്‍മൂലം വന്ന നാശമോര്‍ത്ത് !
ഭര്‍ത്താവിനെക്കൂടാതെ ചുറ്റി നടന്നതും, വഞ്ചകസര്‍പ്പത്തെ കണ്ടു ഭാഷിച്ചതും,
അവന്റെയുപദേശം ശ്രദ്ധിച്ചുകേട്ടതും , വിലക്കപ്പെട്ട കനിപറിച്ചു ഭക്ഷിച്ചതും,
ഭര്‍ത്താവിന്നതു കൊണ്ടുപോയ്ക്കൊടുത്തതും ,ഭര്‍ത്താവതു ഭക്ഷിച്ചു പാപിയായ് പ്പോയതും,
ദൈവത്തെ ഭയന്നൊളിപ്പാന്‍ ശ്രമിച്ചതും, ഘോരമാം ശിക്ഷവന്നുഭവിച്ചതും,
പറുദീസ നഷ്ടമായ്പ്പോയതും ,ഭൂമിയിലെങ്ങുമലയേണ്ടിവന്നതും ,
തന്‍മക്കള്‍ക്കീ ഗതി വന്നുഭവിച്ചതും, ഓര്‍ത്തോര്‍ത്തവള്‍ തേങ്ങിക്കരയുന്നു !
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സ്നേഹസ്വാന്തനം ,കുളിര്‍കാറ്റുപോലവളെ തഴുകുന്നിടക്കിടെ:
" കരയേണ്ട മക്കളേ, നിങ്ങളെ രക്ഷിക്കാന്‍ അയക്കും ഞാനൊരു വീണ്ടെടുപ്പുകാരനെ !"
* * * * * *
വഞ്ചകസര്‍പ്പം പറയുന്നകേട്ട് വഞ്ചിതരായെങ്ങുമലയും മനുഷ്യരേ,
വാഗ്ദത്തരക്ഷകന്‍ ഭൂമിയില്‍ വന്നതും, മനുഷ്യര്‍ക്കായ് പാപപരിഹാരമായതും,
'പാപികളേ വരൂ ',യെന്നുവിളിപ്പതും, സ്നേഹത്തിന്‍ കരം നീട്ടിത്തരുന്നതും,
സുവിശേഷക്കുളിര്‍വീശിത്തരുന്നതും ,അറിഞ്ഞില്ലയോ നിങ്ങളിതുവരെ?
പാപങ്ങളേറ്റുപറഞ്ഞും കരഞ്ഞും, പാപത്തിന്‍ മാര്‍ഗ്ഗം വിട്ടുകളഞ്ഞും,
ഹൃദയത്തില്‍ രക്ഷകനെ സ്വീകരിച്ചും , പറുദീസാനുഭവം വീണ്ടെടുത്തും,
നടക്കുവിന്‍ നിങ്ങള്‍ യേശുവിന്‍ പാതയില്‍ മടിക്കാതെ!

- S.Ezhumala

No comments:

Post a Comment