Wednesday, December 8, 2010

Poems - HLM Centre, Kaloor, Kochi

താങ്ങും കരങ്ങള്‍

ജീവിക്കാന്‍ മര്‍ത്യനോടുന്നു മന്നിതില്‍
വേട്ടനായപോല്‍ തഞ്ചത്തില്‍ വേഗത്തില്‍ .
എന്തിനിയോട്ടം എന്തിനീ വേട്ട?
ഓട്ടക്കിതപ്പിലൊന്നോര്‍ക്കുക മിത്രമേ !

ഓടിക്കിതച്ചു നീ വീഴുമ്പോള്‍ താങ്ങുവാന്‍
ആരുണ്ട് മന്നിതില്‍ മാറാത്ത താങ്ങുമായി ?
താങ്ങുവാനുള്ളതാമക്കരങ്ങളില്‍ത്തന്നെ
ജീവിക്കാന്‍ പഠിക്ക നീ മടിക്കാതെ മിത്രമേ!

ഭാരം ചുമക്കുന്നോര്‍ക്കത്താണിയായുള്ളോന്‍
ആത്മംതകര്‍ന്നവര്‍ക്കാശ്വാസമായുള്ളോ ന്‍
ദൈവത്തിന്‍ പുത്രനാ മേശുമഹേശ്വരന്‍
വിളിക്കുന്നു മിത്രമേ, കേള്‍ക്ക നീ യാവിളി!

മായയാം ജീവിതം കണ്ടു മയങ്ങാതെ,
മായക്കുപിന്നാലെ ഓടിത്തളരാതെ,
ജീവിതം വ്യര്‍ത്ഥമായി ജീവിച്ചു തീര്‍ക്കാതെ ,
ജീവനാം ക്രിസ്തുവില്‍ ജീവിക്ക മിത്രമേ !

ക്രിസ്തുവിലായവന്‍ പുത്തനാം സൃഷ്ടിയായി
സ്വസ്ഥനായി , ധീരനായി , ജീവിക്കും നിശ്ചയം!
ക്രിസ്തുവിലല്ലാത്തവന്‍ ഖിന്നനായി ,ഭീരുവായി,
സന്തോഷമില്ലാതെ കാലം കഴിച്ചിടും !

ജീവിതം തന്നവന്‍ ജീവിക്കാനായിത്തന്ന
കാലമവനോടു കൂടെ കഴിക്കണം .
കാലം കഴിയുമ്പോള്‍ നിത്യമാം കാലത്തില്‍
സാനന്ദം വാണിടാം മിത്രമേ നിശ്ചയം!
- S.Ezhumala

No comments:

Post a Comment