Thursday, December 23, 2010

H.L.M.Poems

അന്ധകാരത്തില്‍ വെളിച്ചം
മനുഷ്യനേക്കാള്‍ ശ്രേഷ്ഠനാരുണ്ടു ഭൂമിയില്‍?
ശ്രേഷ്ഠത്വത്തിന്‍ കാരണമെന്തെന്നറിയുമോ ?
അമര്‍ത്യമാമൊരാത്മാവവനില്‍ വസിക്കുന്നു,
ദൈവസാദൃശ്യമാണതെന്നു ബൈബിള്‍ പറയുന്നു.
ആത്മാവാം ദൈവത്തെയനുഭവിച്ചറിയുവാന്‍
ആത്മാവിനേ കഴിയുവെന്നത് യുക്തിയും സത്യവും!
ദൈവമാം നിത്യ വെളിച്ചത്തില്‍ നിന്നകന്നപ്പോള്‍ ,
ആത്മാവന്ധകാരത്തിലാണ്ടുകിടന്നപ്പോള്‍ ,
നിത്യവെളിച്ചമാം ദൈവത്തിന്‍ ക്രിസ്തു
മനുഷ്യനില്‍ വെളിച്ചമേകാന്‍ കടന്നു വന്നു!
ദൈവത്തെ, മനുഷ്യനെ, ജീവജാലങ്ങളെ ,
ജീവിതലക്ഷ്യത്തെ , ലോകത്തെത്തന്നെയും
നേരായറിയുവാന്‍ തുണയ്ക്കും വെളിച്ചമേ,
എന്നിലേക്കങ്ങയെ സ്വാഗതം ചെയ്യുന്നു ഞാന്‍!

No comments:

Post a Comment