അറിവേറെയുണ്ടെന്നഹങ്കരിക്കും മനുഷ്യാ,
അറിവെവിടെ? നീയുറങ്ങിടുമ്പോള്‍?
അപാരസമ്പത്തിന്നുടമയാണെങ്കിലും
അവയെവിടെ ? നീ മയങ്ങിടുമ്പോള്‍?
എവിടെ നിന്‍ ചിന്തയും മോഹസ്വപ്നങ്ങളും?
എവിടെ നീയും? ബോധം മറയുമ്പോള്‍ ?
ഈലോകസത്യമെന്തെന്നറിഞ്ഞു നീ
അനന്തമാം സത്യത്തില്‍ നിമഗ്നനാക!
-എസ് . എഴുമല
No comments:
Post a Comment