ഉള്ളതേ കൊടുക്കാനാവൂ
സ്നേഹമാവശ്യം സ്നേഹം കൊടുക്കുവാന്‍
വെളിച്ചമാവശ്യം വെളിച്ചം
പകരുവാന്‍ .
വെറുക്കുവാന്‍ കാരണം
വെറുപ്പുതന്നെ
തന്നിലുള്ളതേ
കൊടുക്കുവാനായിടൂ.
ക്ഷമയില്ലാത്തവന്‍
ക്ഷമിക്കുന്നതെങ്ങനെ
തന്നിലില്ലാത്തതു
കൊടുക്കുവാനാകുമോ?
സ്നേഹമാണേശുയെന്നതു
കാരണം
സ്നേഹിക്കുന്നവന്‍ സകല
ജനത്തെയും.
വെളിച്ചമാണവനെന്നതു
കാരണം
വെളിച്ചമേകുന്നവന്‍ സകല
മനസ്സിനും..
വെറുക്കുവാനവനാകില്ലൊരിക്കലും
ഇരുട്ടിന്നാകുമോ
വെളിച്ചത്തില്‍ വസിച്ചിടാന്‍?
-എസ് .എഴുമല
No comments:
Post a Comment