ഇങ്കിലാബ് സിന്ദാബാദ് !
ഒരു വിപ്ലവ നേതാവ് 50 ലക്ഷം രൂപ കൊടുത്ത് മകള്‍ക്ക് മെഡിക്കല്‍ സീറ്റുവാങ്ങി
വാര്‍ത്ത : 2011 ജൂണ്‍ 7
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മോചനമേകുവാന്‍
അടിയില്‍ കിടപ്പോരെ മോളിലേക്കുയര്‍ത്തുവാന്‍
മുതലാളിത്ത ബൂര്‍ഷാകളെ പാഠം പഠിപ്പിക്കുവാന്‍
മുന്നിട്ടിറങ്ങി യിങ്കിലാബിന്റെ മക്കള്‍.
രക്തസാക്ഷികളെ സൃഷ്ടിച്ചു സൃഷ്ടിച്ചു
ചോര തിളപ്പിക്കും വിപ്ലവ പാട്ടുകള്‍ പാടി
പണിയുള്ളോരെ സംഘടിപ്പിച്ചു നിര്‍ത്തി
ബാലറ്റിലൂടെയധികാരത്തിലേറി.
കോടികള്‍ കോടികള്‍ കൈവശമായപ്പോള്‍
വിപ്ലവ വീര്യം ചോര്‍ന്നങ്ങുപോയി!
സ്വയം ബൂര്‍ഷകളായി മാറിയിപ്പോള്‍
പാവങ്ങളെ മറക്കുന്നു നേതാക്കള്‍!
ലക്ഷങ്ങള്‍ നല്‍കി സീറ്റുകള്‍ നേടുന്നു
ഡോക്ടരു,മെന്‍ ജീനിയറുമാകുവാന്‍!
പുത്തന്‍ ബൂര്‍ഷകളായി മാറിയിപ്പോള്‍
വിപ്ലവം ജയിക്കട്ടെ യെന്നാര്‍പ്പുവിളിക്കുമ്പോള്‍
വിപ്ലവ കോമാളി വേഷങ്ങള്‍ കണ്ടിട്ട്
വിഡ്ഢികള ല്ലാത്തവരുള്ളില്‍ ചിരിക്കുന്നു !
...............................................................
മനുഷ്യരിങ്ങനെ സ്വയം മാറിടുമ്പോള്‍
മാറാത്തവനായി നില്‍ക്കുന്നൊരുവന്‍!
'അധ്വാനിക്കുന്നവര്‍,ഭാരം ചുമക്കുന്നോര്‍
വരുവിനാശ്വാസമേകിടും ഞാന്‍ !'
മാടി വിളിക്കുമാ സ്നേഹ ശബ്ദം
ജീവിക്കും കര്‍ത്താവാമേശുതന്നെ !
No comments:
Post a Comment