തലക്കനം
മേഘങ്ങള്‍ക്കു മീതെ പറക്കുവാന്‍ മോഹം
മോഹം കൊണ്ടാര്‍ക്കു പറക്കുവാനായിടും ?
ടിക്കറ്റെടുക്കണം , ചെക്കിങ്ങു വേണം
എയര്‍പോര്‍ട്ടില്‍ സമയത്തിനെത്തണം.
ചിന്തിച്ചു ഞാന്‍ നില്‍ക്കുന്ന നേരത്തതാ
ചിറകു വിടര്‍ത്തി പറക്കുന്നൊരു പക്ഷി!
ടിക്കറ്റെടുക്കേണ്ട , ചെക്കിങ്ങു വേണ്ട
എയര്‍പോര്‍ട്ടു വേണ്ട ,വിസ്മയം വിസ്മയം !
ചെന്നതൊരു മരക്കൊമ്പിലിരിക്കുന്നു
കൊമ്പില്‍ നിന്നത് വീണ്ടും പറക്കുന്നു;
തലക്കനംകൊണ്ടു ഞെളിയുന്ന മര്‍ത്യന്റെ
തലയ്ക്കു മോളില്‍ കളിയാക്കി പറക്കുന്നു !
No comments:
Post a Comment