Human Liberation Movement [HLM]
Friday, March 8, 2013
ബ്രഹ്മചര്യം
അവിവാഹിതത്വമല്ല ബ്രഹ്മചര്യം
അതൊരു വേറിട്ട വേഷം ധരിക്കലല്ല
സ്വയമുളവാക്കും വിരക്തിയല്ല
സ്വയം ബ്രഹ്മത്തില്‍ ചരിക്കലത്രേ.
ബ്രഹ്മത്തിലായാല്‍ വിരക്തിയുണ്ടാം
ഇന്ദ്രിയാതീതനല്ലൊ ബ്രഹ്മചാരി .
-എസ് .എഴുമല
യുക്തിവാദി
പ്രേമകാമങ്ങള്‍ക്കില്ല യുക്തി
ഹോര്‍മോണ്‍ യുക്തിവാദിയല്ല!
യുക്തിവാദിയാം മനുഷ്യനും
യുക്തിയില്ലാപ്രേമത്തില്‍ വീണിടുന്നു!
യുക്തി വേണം മനുഷ്യനെന്നാല്‍
യുക്തി സര്‍വജ്ഞനാം ദൈവമല്ല .
-എസ് .എഴുമല
Wednesday, March 6, 2013
കാമവും സ്നേഹവും
വിവേകരഹിതം കാമം
വികാരഭരിതം കാമം
സ്വാര്‍ത്ഥജടിലം കാമം
സമാധാന നാശകം കാമം.
കാമം കത്തിജ്ജ്വലിക്കുന്നു
കാമം കത്തിക്കരിക്കുന്നു.
കാമത്തിനില്ല കാഴ്ച്ചയൊട്ടും
കാമമൊരു മദയാനതന്നെ!
+ + + +
സ്നേഹമോ ദിവ്യമാം വികാരം
സ്‌നേഹം സുബോധ പ്രകാ
ശം!
സ്നേഹം വിവേകപൂരിതം
സ്നേഹം ത്യാഗ പ്രചോദകം.
സ്നേഹത്തിന്നസൂയയില്ല
സ്വാര്‍ഥത സ്നേഹത്തിനില്ല
സ്നേഹം
കലഹിക്കയില്ല
സ്നേ
ഹമെല്ലാം സഹിക്കുന്നു
സ്നേഹമെല്ലാം പൊറുക്കുന്നു.
സ്നേഹം സന്തോഷദായകം .
ഇതത്രേ യേശുവിന്‍ സ്നേഹം
യേശു കല്‍പ്പിച്ച സ്നേഹം .
യേശുവിന്‍ ശിഷ്യരാകാന്‍
സ്നേഹിക്ക പരസ്പരം നമ്മള്‍ !
-
എസ് .എഴുമല
Tuesday, March 5, 2013
ഞാനെന്ന ഭാവമടയ്ക്കുന്നു വാതില്‍
ഞാനെന്നെ സ്വയം തുറുങ്കിലാക്കിടുന്നു!
ഞാനെന്ന ഭാവം വെടിയുന്ന നേരം
ഞാനിറങ്ങും സ്വതന്ത്രനായ് പുറത്ത്!
അത്യുന്നത ദൈവമതിതാഴ്മയോടെ
അവനിയിലവതീര്‍ണ്ണനായതോര്‍ക്ക !
അത്യുന്നത സ്ഥാനം മറച്ചുവച്ച്
അവിടുന്നൊരു പാവം മനുഷ്യനായി!
അതിനീചമാമവഹേളനം സഹിച്ച്
അതിനിന്ദ്യമാം ക്രൂശുമരണം വരിച്ചു.
അതോര്‍ത്തു ധ്യാനിച്ചു ധ്യാനിച്ചു ഞാന്‍
അഹങ്കാരമെല്ലാമകറ്റിടേണം.
-എസ്.എഴുമല
Sunday, March 3, 2013
മരണത്തിന്‍ കാലൊച്ച കേള്‍ക്കാതെ മാനവര്‍
മായയില്‍ മുങ്ങി കാലം കഴിക്കുന്നു !
മരണത്തിനപ്പുറമുള്ളൊരു ജീവിതം
മരിക്കുംമുമ്പു നാമറിഞ്ഞു ജീവിക്കണം -
മരണംവരിച്ചുയിര്‍ത്തെഴുന്നേറ്റതാം
മരണാധിപന്‍ യേശു കല്പിച്ചപോലെ .
മരണത്തിന്നാവില്ല ജയിച്ചിടാന്‍ നമ്മെ
മരണമാം യോര്‍ദ്ദാന്‍ കടന്നു നാം പോയിടും,
മഹത്വത്തിന്‍ ദേശമവകാശമാക്കി നാം
മഹിമയോടാനന്ദ ജീവിതം നയിച്ചിടും.
-എസ് .എഴുമല
Newer Posts
Older Posts
Home
Subscribe to:
Posts (Atom)