Friday, September 9, 2011

Another Smile of our Lord

Dalth Christians

"1956-ല്‍ സിക്കുമത വിശ്വാസികളായ ദളിതരെയും 1990-ല്‍ ബുദ്ധമതവിശ്വാസികളായ ദളിതരെയും
 ഭരണഘടനാ ഭേദഗതിയിലൂടെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ക്രിസ്‌തുമത വിശ്വാസികളായ ദളിതരെ എന്തുകൊ ണ്ട്‌ ഈ ലിസ്റ്റില്‍നിന്ന്‌ മാറ്റിനിര്‍ത്തുന്നു എന്നത്‌ നീതിബോധ
മുള്ളവര്‍ക്ക്‌ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌." - K.C.B.C [sunday shalom 9-9-2011]

പ്രതികരണം
നീതിയെക്കാള്‍ വലുതല്ലൊ വോട്ട്!
നാടു ഭരിക്കാനതല്ലൊ വേണ്ടത് !
അല്ലെങ്കിലീയീ നീതിക്കെന്തു കാര്യം?
അഴിമതിക്കാരനല്ലോ ബുദ്ധിമാന്‍!
അതോ,ക്രിസ്തുമാര്‍ഗിയായാല്‍
അവശത മാറുമെന്നോ, യെങ്കില്‍
മടിക്കുന്നതെന്തിനു മനുഷ്യരേ,
മടിക്കാതെയീ മാര്‍ഗത്തിലാകുവിന്‍!

Thursday, September 8, 2011

SUPER ! SUPER

സൂപ്പര്‍ ! സൂപ്പര്‍
വാര്‍ത്ത{2011 ആഗസ്റ്റ് 13 } :"2010 - 11 സാമ്പത്തികവര്‍ഷം  23 പരിശോധനകളില്‍ നിന്നായി
നടന്‍ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ 13 .80 കോടിയുടെ കറന്‍സിയും 90 കോടി രൂപയുടെ
അനധികൃത സമ്പാദ്യവും  കണ്ടെത്തിയതായി  കൊച്ചിയിലെ ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേററ് അറിയിച്ചു " 

പ്രതികരണം
ആരാധിപ്പിന്‍ ജനകോടികളേ,
ആരാധ്യരിവര്‍ പത്മശ്രീകള്‍!
അഭിനയത്തില്‍ സൂപ്പര്‍ സൂപ്പര്‍
അനധികൃതസ്വത്തിലും സൂപ്പര്‍ !
താരം താരം സൂപ്പര്‍ താരം
താരപ്രഭയെന്തൊരു പൂരം!
താരപ്രഭയില്‍ മയങ്ങുന്നവരേ,
തിരിച്ചറിയാനുണരുക നിങ്ങള്‍!

Friday, September 2, 2011

ALAKKUKARAN

അലക്കുകാരനടിക്കുന്നു കല്ലിന്മേല്‍
അടികളേറ്റു തുണികള്‍ വെളുക്കുന്നു  
അഴുക്കകറ്റാനടിക്കുന്നു ദൈവം
അറിയണം നമ്മളടികള്‍ക്കു കാരണം .

PIRIYUM MUMBU

പിരിയും മുമ്പ് 
കലഹം കൊടുമ്പിരിക്കൊണ്ടവസാനം 
കോപിച്ചു ഭര്‍ത്താവു പറഞ്ഞിതേവം: 
പിരിയാം  നമുക്കിനി താമസം വേണ്ട 
പിരിയുംമുമ്പേ നല്‍കണം തിരികെയെല്ലാം.
എങ്കിലോ കിട്ടണമെന്‍ സ്നേഹചുംബനമെല്ലാം.    
 കോപിച്ചിങ്ങനെ ഭാര്യ പറഞ്ഞപ്പോള്‍ 
ഭര്‍ത്താവിന്‍ മുഖത്തു സ്നേഹം തിളങ്ങി . 
തീര്‍ന്നാ കലഹം തുരുതുരാ ചുംബനത്തില്‍ 
തീരം കാണാത്തൊരാലിംഗനത്തില്‍!