Monday, April 4, 2011

സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍
[ Based on a  paper news on March 20 , 2011 ]

ഏറെക്കൊതിച്ചു കാത്തിരുന്നു
ഏറെ പ്രയാസപ്പെട്ടു പൊട്ടിച്ചു ചങ്ങല
വളാഞ്ചേരിപ്പുഴ നീന്തിക്കടന്ന്
വളയാതെ രണ്ടു കിലോമീറ്റര്‍ നടന്ന്‌
സ്വതന്ത്രമായി രാത്രിയില്‍ സഞ്ചരിച്ച്
സൈനുദീന്റെ പറമ്പിലെത്തി.
കാഴ്ചയില്ലാതങ്ങുമിങ്ങും നടന്ന്‍
കരിവീരനതാ കിണറ്റില്‍ വീണു!
ഇത്ര പ്രയാസപ്പെട്ടു നേടിയ സ്വാതന്ത്ര്യം
ഇത്ര വലിയ കുഴിയിലേക്കാണെന്നറിഞ്ഞു മില്ല.
ചിന്നം വിളി കേട്ടുണര്‍ന്ന വീട്ടുകാര്‍
ചിതമായി നാട്ടുകാരെ വിളിച്ചുകൂട്ടി
വിദഗ്ദന്മാരെത്തി യാനയെ
വിദഗ്ദമായ്ത്തന്നെ രക്ഷപ്പെടുത്തി.
സ്വാതന്ത്ര്യം അമൃതുപോലമൂല്യം
സ്വാതന്ത്ര്യ മെന്നാലെന്തിനെന്നറിയണം.
കാഴ്ച മങ്ങുന്ന രാത്രിയില്‍
കാലിടറാതെ നടക്കാന്‍ പഠിക്കണം .
വേണമതിന്നുള്‍ക്കാഴ്ച നല്ലപോല്‍
വിണ്ണില്‍ നിന്നുലഭിക്കുമാക്കാഴ്ച തന്നെ.
വീണുപോയാലുറക്കെ കരയണം
വീണ്ടെടുക്കുവാനപ്പോള്‍  രക്ഷകനെത്തിടും. 


- എസ്‌.എഴുമല 

No comments:

Post a Comment