Tuesday, October 25, 2011

Song of Songs

ഹൃദയ ദാഹം!       [ബൈബിള്‍ - ഉത്തമ ഗീതം]

അവളൊരു ശൂനേം കന്യക
അവനോ,രിടയചെറുക്കന്‍
അവര്‍ക്കു ഹൃദയതാളമൊന്ന്‍
അവര്‍ക്കു പ്രാണശ്വാസമൊന്ന്‍ .


സോളമന്റെ സൌന്ദര്യത്തിളക്കവും
 സോളമന്‍ തന്‍  രാജപ്രതാപവും
അന്ത:പുരസ്ത്രീകള്‍ തന്‍ പ്രീണനവും
അവളെ തെല്ലുമേശിയില്ല .

                                            
ആത്മാവിലൊന്നാമവരെ പിരിക്കാന്‍
ആവുമോ നിങ്ങള്‍ക്കു പ്രലോഭനങ്ങളെ?
അണയ്ക്കാനാവാത്തോരഗ്നിയായി
അവളില്‍ പ്രേമമെരിഞ്ഞുകത്തി. 


അവള്‍ ,തന്‍പ്രിയനെയോര്‍ത്ത്
ആത്മാവിലാനന്ദ വിവശയായി .
അവള്‍ക്കാവില്ലിനി ജീവിക്കുവാന്‍
അവനെക്കൂടാതെ ജീവിതം മന്നില്‍.


അവള്‍തന്‍ സ്പന്ദനമവനായി മാറി
ഹാ, ദിവ്യ പ്രേമമേ, നമസ്കാരം !


ദൈവത്തിന്‍ സ്നേഹമാം ക്രിസ്തു
ദൈവജനത്തിന്‍ നല്ലോരിടയന്‍
സ്നേഹിച്ചവന്‍ തന്‍ ജനത്തെ
സ്വന്ത ജീവനേകി സ്വന്തമാക്കി .


സ്നേഹിക്കേണ്ടതെങ്ങനെയെന്നു
സ്നേഹത്തിന്‍ മാതൃക കാട്ടി പഠിപ്പിച്ചു .
സ്നേഹമാം ക്രിസ്തുവോടെന്നതേക്കാള്‍            
സ്നേഹിക്കാനാവുമോ നമുക്കിയീലോകത്തെ?

-  എസ്.എഴുമല .
.

.

Sunday, September 11, 2011

Five M.P - s in Thihar Jail

വാര്‍ത്ത 7 -9 - '11
അമര്‍സിംഗ് ഉള്‍പ്പെടെ അഞ്ച് എം.പി .മാര്‍ തിഹാര്‍ ജയിലില്‍
പ്രതികരണം
പണമെറിഞ്ഞു  നേടുന്നധികാരം
പണക്കൊള്ളക്ക് മാര്‍ഗമാക്കുന്നവര്‍
ജനത്തിന്‍ പ്രാതിനിധ്യക്കുപ്പായമിട്ട്
ജനത്തെ വഞ്ചിച്ചുകൊഴുത്തു നടപ്പവര്‍
കിടക്കണം ജയിലഴികള്‍ക്കുള്ളില്‍
കിടന്നു കിടന്നവര്‍ പാഠംപഠിക്കണം
കൊടുക്കരുതാരും സഹതാപമൊട്ടും
കൊടുത്താലിവര്‍ക്കു വരില്ല മാറ്റം
മാറ്റം വരാന്‍ പ്രാര്‍ത്ഥിച്ചിടേണം                            
മാറ്റം വരുത്തുന്നവന്‍ ദൈവമല്ലൊ!