Friday, January 11, 2013

  പരസ്യക്കുറുക്കന്‍മാര്‍ 
ലോകമൊട്ടുക്കൊരു ഗ്ലോബല്‍ കലാലയം 
ലക്ചറന്‍മാരായ് പരസ്യശില്‍പ്പികള്‍ 
ലോകത്തെ  കൌശലപൂര്‍വ്വം ചതിക്കുവാന്‍ 
ലവലേശം മടിക്കാത്ത പരസ്യക്കുറുക്കന്‍മാര്‍ 
ലവല്‍ തെറ്റിയ മനസാക്ഷികൊണ്ട് 
ലോകത്തിന്‍ ചോരയൂറ്റിക്കുടിക്കുന്നവര്‍ !
ലഭിക്കണം പണമതൊന്നുമാത്രമീ 
ലോക മാര്‍ക്കറ്റിങ്ങിന്‍റെ തത്വശാസ്ത്രം!
ലോകത്തില്‍ സത്യവെളിച്ചം പരത്തുവാന്‍ 
ലോകത്തെ ചൂഷണ മുക്തമാക്കാന്‍ 
ലോകമോഹത്താല്‍ നയിക്കപ്പെടാതതവര്‍ 
ലോകത്തെ രക്ഷിക്കുവാന്‍  മുന്നിട്ടിറങ്ങണം! 
- എസ് .എഴുമല 

Tuesday, January 8, 2013

ആസക്തി 
ആസക്തിയേറിയാല്‍ തെറ്റിടും നില 
ആളെത്ര മാന്യനാകിലും തഥാ !
ആസക്തി കത്തിജ്ജ്വലിപ്പിക്കും വികാരത്തെ 
ആസക്തിയാല്‍ ജീവന്‍ തകിടം മറിഞ്ഞിടും .
ആസക്തിയൊരു ചങ്ങലയാണോര്‍ക്കണം 
ആത്മാവിനെ കെട്ടി വരിയുന്ന ചങ്ങല !
ആസക്തിയില്ലാത്ത ജീവിതമൊന്നു താന്‍ 
ആത്മശാന്തിക്കേറ്റവുമനിവാര്യം.
ആസക്തിയില്ലാതിരിക്കണമെങ്കിലോ 
ആത്മനാഥനാം ദൈവത്തില്‍ രമിക്കണം.
ആര്‍ത്തി യും കാമവും കോപവുമൊക്കെയും 
ആറിത്ത ണു ത്തിടും സത്യാവ ബോധ ത്താല്‍ 
ആത്മസ്വാതന്ത്ര്യം കൈവരാന്‍ സോദരാ 
ആത്മധ്യാനമതു ചെയ്യുക നിത്യവും !
-എസ് .എഴുമല 

Sunday, January 6, 2013

 മാധ്യമങ്ങളോട് 

പീഡനമെന്നൊരു വാര്‍ത്തകൊണ്ടു 
പത്രവും ചാനലും നിറയുന്ന കാലം !
പീഡന വാര്‍ത്തകള്‍ വായിച്ചു വായിച്ച് 
പീഡകരേറെ പെരുകുന്ന കാലം !
മാധ്യമങ്ങളേ  മാറ്റുക നിങ്ങളീ 
മാരകദോഷം വരുത്തുന്ന വാര്‍ത്തകള്‍ 
മനസിനെ  മാലിന്യംകൊണ്ടു  നിറയ്ക്കുന്ന 
മാലിന്യ വാഹകരാകല്ലേ നിങ്ങള്‍ !
-  എസ് . എഴുമല 

Friday, December 28, 2012

പുതുവര്‍ഷം! 

പിറക്കുംവര്‍ഷമെല്ലാം പുതുവര്‍ഷം 
പിറവിക്കതീതമാണനന്ത കാലം !
പിറന്നതിന്‍ ലകഷ്യമതൊന്നു മാത്രം 
പിറന്നോരെല്ലമിതോര്‍ത്തിടേണം !
പരാപരപ്പൊരുളേ നിന്നെ നോക്കി 
പാര്‍ത്തിടും ഞാനീ പാര്‍ത്തലത്തില്‍ !

Thursday, December 27, 2012


"പീഡനം "
പീഡനമെന്നാലിന്നു ലൈംഗികം മാത്രം 
പെയ്സ്റ്റെന്നാല്‍  കോള്‍ഗേറ്റുപോലെ !
പാപമെന്നാല്‍ ചിലര്‍ക്കു ലൈംഗികം മാത്രം 
പാപത്തിന്‍ നേരര്‍ത്ഥമറിഞ്ഞിടാത്തോര്‍ 
പ്രപഞ്ചനാഥന്‍റെ പ്രമാണമേതും
പാപമാണതിന്‍ ലംഘനമറിഞ്ഞുകൊള്‍ക!