Wednesday, June 13, 2012
Samhaara Doothanസംഹാര ദൂതന്‍ സംഹാര ദൂതന്റെ കാലൊച്ച നാട്ടില്‍ സന്തതം കേള്‍ക്കുന്നു , ശ്രദ്ധിക്കുന്നുവോ നീ? രാഷ്ട്രീയ വൈരാഗ്യ ചെകുത്താന്‍ പിടിച്ചവര്‍ രാപ്പകല്‍ ചോര കുടിക്കാന്‍ നടക്കുന്നു ! കത്തികറാര വടിവാള്‍ ബോംബുകള്‍ കൊണ്ടുനടക്കും ക്വൊട്ടേഷന്‍ ഗുണ്ടകള്‍ ! മനുഷ്യര്‍തന്‍ രൂപം ധരിച്ചു നടക്കുന്ന മനുഷ്യത്വമില്ലാത്ത ദുഷ്ടകാപാലികര്‍! അവര്‍ക്കുവേണ്ട തെല്ലാം കൊടുക്കുന്നു , അറിയാത്ത ഭാവത്തില്‍ 'സംപൂജ്യ 'നേതാക്കള്‍ ! ഉയരുന്നമ്മപെങ്ങന്മാര്‍തന്‍ നിലവിളി ഉയരുന്നനാഥക്കുഞ്ഞുങ്ങള്‍തന്‍ മുറവിളി ! നെഞ്ചുപൊട്ടി വിളിക്ക നാം ദൈവത്തെ നീതിയാം ദൈവമേ ,പ്രവര്‍ത്തിക്ക,സത്വരം! -എസ്.എഴുമല June 2012 , H.L.M -centre Kaloor,Kochi -682 017
Subscribe to:
Post Comments (Atom)
No comments:
Post a Comment