സൃഷ്ടി
ശൂന്യംരൂപരഹിതമന്ധകാരനിബിഡം
ഇതായിരുന്നന്ന്‍ ഭൂമിതന്നവസ്ഥ.
എങ്കിലും വെള്ളമുണ്ടായിരുന്നു
വെള്ളത്തിന്മേലാത്മാവ് ചലിച്ചിരുന്നു .
ദൈവത്തിന്‍ ശബ്ദം മുഴങ്ങി
അന്ധകാരം വെളിച്ചമായി .
സൂര്യനും ചന്ദ്രനുമുദിച്ചുവന്നു
ജലവും കരയും വേര്‍തിരിഞ്ഞു.
വൃക്ഷലതാദികള്‍ മുളച്ചു വന്നു
പക്ഷിമൃഗാദികളെങ്ങു മുളവായി .
നാനാജീവികള്‍ ജലത്തിലുണ്ടായി
സൃഷ്ടികളാല്‍ ഭൂമി സമ്പന്നമായി .
സര്‍വമൊരുങ്ങി കാത്തു നിന്നു,
മനുഷ്യസൃഷ്ടിക്കു മുഹൂര്‍ത്തമായി .
ഭൂമിതന്‍ പൂഴിയാലൊരുങ്ങി ശരീരം
ദൈവത്തിന്‍ ശ്വാസം ജീവനായി .
നിയോഗിതനായി മനുഷ്യനീ ഭൂവില്‍
രാജാവായി ഭരണം നടത്തുവാന്‍ .
മനുഷ്യന്റെ ശ്രേഷ്ടതയാത്മാവുതന്നെ
അതനശ്വരം , ശരീരം നശ്വരം.
No comments:
Post a Comment